താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിൽ നോളേജ് സിറ്റിയിലേ ഹോട്ടലിൽ മൂന്നുദിവസമായി താമസിച്ചു വരികയായിരുന്ന മഞ്ചേരി സ്വദേശി ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. മഞ്ചേരി പുതിയ മാളിയേക്കൽ പൂക്കോയ തങ്ങളുടെ മകൻ സിയാദ് (51) ആണ് മരിച്ചത്. മകൻ അയനും, മാതാവ് ജമീല ബീബിക്കുമൊപ്പം ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. ശാരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നേഴ്സായ മാതാവ് ജമീല അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 6.30 ഓടെ മരണം സംഭവിച്ചത്. സിയാദ് എമറൈറ്റ് എയർവെയ്സിൽ 25 വർഷത്തോളം ഗ്രൗണ്ട് മാനേജരായി ജോലി ചെയ്തിരുന്നു. ഭാര്യ പോളണ്ട് സ്വദേശി പെട്രീഷ്യയാണ്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.