Trending

താമരശ്ശേരിയിൽ കാറിടിച്ച് ശുചീകരണ തൊഴിലാളി മരിച്ചു

താമരശ്ശേരി: താമരശ്ശേരിയിൽ കാറിടിച്ച് ശുചീകരണ തൊഴിലാളി മരിച്ചു. കുന്ദംകുളം നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ തോരപറമ്പിൽ ജയരാജൻ (53)ആണ് മരിച്ചത്. മുൻസിപ്പാലിറ്റിയുടെ പഠനയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘത്തിൽപ്പെട്ടയാളാണ് ജയരാജൻ.

അമ്പായത്തോട് എംബറർ ബാർ ഹോട്ടലിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടം. ബസ്സിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നിടെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post