Trending

ഉള്ളിയേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; നാലുപേർ ആശുപത്രിയിൽ

ഉള്ളിയേരി: ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ നാലുപേർക്ക് കടന്നൽ കുത്തേറ്റു. ഉള്ളിയേരി പഞ്ചായത്തിലെ 10ാം വാർഡിൽ കൂമുള്ളി പടിഞ്ഞാറെ കുനി രാജീവൻ്റെ പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റത്. ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. 

മീനാക്ഷി, ശാന്തി, ദേവി, നബീസ എന്നിവർക്കാണ് കടന്നൽ ആക്രമത്തിൽ പരിക്കേറ്റത്. നാലുപേരെയും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് തേനീച്ചയുടെ കുത്തേറ്റ് തെരുവത്ത് കടവ് ഒറവിൽ പ്രദേശത്ത് 10 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു,

Post a Comment

Previous Post Next Post