മലപ്പുറം: അരീക്കോട് സ്കൂട്ടറിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുറ്റൂളി സ്വദേശി മാര്യോട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ വേലിപ്പുറവൻ മുഹമ്മദ് ആണ് മരിച്ചത്. മുക്കം റോഡിൽ കുറ്റൂളിയിൽ ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം. വീടിനു സമീപത്തെ റോഡിൽ നിന്നും വീട്ടിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു.
ഉടനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മദർ ഹോസ്പിറ്റലിലാണുള്ളത്. പോലീസ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. സഹോദരങ്ങൾ: വീരാൻകുട്ടി, യൂസുഫ്, ഫാത്തിമ, റംലത്ത്.
Tags:
KERALA NEWS