Trending

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; തിക്കോടിയിൽ മകന്‍ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു


കൊയിലാണ്ടി: ഗെയിം കളിക്കാൻ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. പഠനം അവസാനിപ്പിച്ചിരിക്കുന്ന കുട്ടി മൊബൈല്‍ ഗെയിമിന് അടിമയാണ്.

ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരണമെന്നോ, അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നോ കുട്ടി ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ല.

Post a Comment

Previous Post Next Post