Trending

കാക്കൂർ കിഴക്കേ കരായിൽ സുദിൻ വീട്ടിൽ നാരായണൻ നായർ നിര്യാതനായി.


കാക്കൂർ: കാക്കൂർ 11/4 -ൽ കിഴക്കേ കരായിൽ സുദിൻ വീട്ടിൽ നാരായണൻ നായർ (96) നിര്യാതനായി. സ്വാതന്ത്ര സമര കാലഘട്ടത്തിൽ ഹിന്ദി പ്രചാരകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്നു. 36 വർഷത്തോളം ബാലുശ്ശേരിയിൽ ഹിന്ദി കോളേജ് നടത്തിയിരുന്നു. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായുള്ള സ്കൂളുകളിലെ നൂറുകണക്കിന് ഹിന്ദി അധ്യാപകർ നാരായണൻ മാഷിൻ്റെ ശിഷ്യരാണ്.

ഭാര്യ: പരേതയായ എം.സരോജിനി അമ്മ (റിട്ട.ടീച്ചർ നടുവല്ലൂർ എ.യു.പി.എസ്). മക്കൾ: പി.കെ ദിനേശ് ബാബു (റിട്ട എച്ച്.എം ഇരുവള്ളൂർ ജി.യു.പി.എസ്), സുഖദ.എൻ (റിട്ട ടീച്ചർ നടുവല്ലൂർ എ.യു.പി.എസ്), ബിജു.എൻ (ജൂനിയർ സൂപ്രണ്ട് സബ് ട്രഷറി മാനാഞ്ചിറ). മരുമക്കൾ: ഹീര സി.എച്ച് (റിട്ട.ടീച്ചർ നന്മണ്ട എ.യു.പി.എസ്), സി.ഭാസ്ക്കരക്കുറുപ്പ് (റിട്ട. എച്ച്.എം ചേമഞ്ചേരി കൊളക്കാട് എ.യു.പി.എസ്), ഡോ. നിഷ സി.കെ (മെഡിക്കൽ ഓഫീസർ മുട്ടാർ ആയുർവേദ ഡിസ്‌പെൻസറി). 

സംസ്‍കാരം ഇന്ന് (വെള്ളിയാഴ്ച) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post