Trending

നരിക്കുനിയിൽ പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഎഫ് ഓഫീസ് മാർച്ച്


നരിക്കുനി: ദുർഭരണവും വികസന മുരടിപ്പും ആരോപിച്ച് നരിക്കുനി ഗ്രാമപഞ്ചായത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത്‌ ഓഫീസ് മാർച്ച്. എൽഡിഎഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.എം രാധാകൃഷ്ണൻ‌ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരിക്കുന്ന നരിക്കുനി പഞ്ചായത്തിൽ സമ്പൂർണ്ണ വികസന മുരടിപ്പ് മാത്രമെന്നും അധികാരത്തിനും ഭരണത്തിനും വേണ്ടി ചേരി തിരിഞ്ഞു സ്ഥാനങ്ങൾ പങ്കിടൽ മാത്രമാണ് നടക്കുന്നതെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. 

ഒ.പി.എം ഇക്ബാൽ അധ്യക്ഷനായി. വി സി ഷനോജ്, വി ബാബു, എൻ ബാലകൃഷ്ണൻ, എം ശിവാനന്ദൻ, കെ പി അബ്ദു സമദ്, മജീദ് മഠത്തിൽ, സാലി, കെ കെ മിഥിലേഷ്, കെ കെ ഷിബിൻലാൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post