Trending

ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം


തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം. നിലവില്‍ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും www.bplapp.kwa.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ബിപിഎല്‍ ആനുകൂല്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ് സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ്. പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍, കുടിവെള്ള ചാര്‍ജ് കുടിശ്ശിക എന്നിവയുള്ളവര്‍ക്ക് ജനുവരി 31-നു മുന്‍പ് മീറ്റര്‍ മാറ്റിവയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താല്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുവെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post