കൂട്ടാലിട: മുസ്ലിംലീഗ് നേതാവും പാലോളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വളവിൽ മമ്മു (73) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹി പാലോളി മഹല്ല് ജമാഅത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു.
ഭാര്യ: അവ്വോമ ഉമ്മ. മക്കൾ: റഫീഖ് (ഫേമസ് ബേക്കറി അത്തോളി), ജറീഷ് (മാനേജർ മലബാർ ഗോൾഡ് പത്തനംതിട്ട). മരുമക്കൾ: ഷാഹിന കൂരാച്ചുണ്ട്, ഷഫീന കിഴക്കൻ പേരാമ്പ്ര. സഹോദരങ്ങൾ: പരേതനായ വളവിൽ കുഞ്ഞമ്മദ്, പരേതനായ ചെറിയ മമ്മു, പരേതനായ അമ്മദ്, പരേതയായ പാത്തുമ്മോട്ടി, വളവിൽ ഹമീദ് (റിട്ട.സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്).
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് പാലോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY