കൊടുവള്ളി: കൊടുവള്ളിയിൽ കാറിടിച്ച് ലോറിക്ക് അടിയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു. കൊടുവള്ളി ചുണ്ടപ്പുറം മിദ്ലാജ് (19) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കൊടുവള്ളി ഫെഡറൽ ബാങ്കിന് മുൻവശത്ത് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ റോഡിന്റെ എതിർവശത്തേക്ക് കടക്കാനായി മധ്യഭാഗത്ത് നിർത്തിയപ്പോൾ പിന്നിൽ വന്ന കാറിടിച്ച് എതിർദിശയിൽ വന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ കൊടുവള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.