Trending

എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയോടെ കേരളം


കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ ചികിത്സയിലാണ് എം.ടി. ഹൃദയാഘാതം ഉണ്ടായതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ്, എഴുത്തുകാരൻ എം.എൻ കാരശ്ശേരി തുടങ്ങിയവർ ആശുപ്രതിയിലെത്തി സന്ദർശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.

ഓക്സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവൻ നായർ ആശുപത്രിയിൽ‌ കഴിയുന്നതെന്നും ‍‌‌ആരോഗ്യനില സന്നിഗ്ധാവസ്ഥയിലാണെന്നും എം.എൻ കാരശ്ശേരി പറഞ്ഞു. മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമുള്ള സ്ഥിതി തന്നെ തുടരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യത്തോടെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയും ചികിത്സയും അദ്ദേഹത്തെ ആരോഗ്യവനാക്കുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post