Trending

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ


തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 450 കോടിയോളം രൂപ ഈ നവംബർ വരെ കുടിശ്ശികയുണ്ട്‌.

വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post