താമരശ്ശേരി: ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് അപകട യാത്ര നടത്തിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി പ്രകാരം ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിൻ്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഇതിനു പുറമെ അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും ഡ്രൈവർ പങ്കെടുക്കണം. കോഴിക്കോട് എൻഫോഴ്സ്സ്മെൻ്റ് ആർടിഒയുടേതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് മുഹമ്മദ് റാഫിഖ് കെഎസ്ആർടിസി ബസ് ഓടിച്ചത്.
Tags:
KOZHIKODE