Trending

ബാലുശ്ശേരിയിൽ പോലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു

ബാലുശ്ശേരി: കാക്കൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ചെസ് താരവുമായ ബാലുശ്ശേരി പുത്തൻ വീട്ടിൽ ബഷീർ പി.വി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലോടെയാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താമരശ്ശേരി, ബാലുശ്ശേരി, മുക്കം സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. പോലീസ് അസോസിയേഷന്‍ ചെസ് മല്‍സരങ്ങളില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു. മൃതദേഹം ഒരു മണിക്ക് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും.

പിതാവ്: പരേതനായ പുത്തന്‍ വീട്ടില്‍ അസൈനാര്‍, മാതാവ്: പാത്തുമ്മ. ഭാര്യ: ഷഫീല. മക്കള്‍: ഫിസ പര്‍വിന്‍, മുഹമ്മദ് ഷിബിന്‍, ഫെസ ഫാത്തിമ. സഹോദരി: സഫിയ


Post a Comment

Previous Post Next Post