കാപ്പാട്: വിനോദയാത്രയ്ക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ചേമഞ്ചേരി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂര്‍ കോയാസ് കോട്ടേഴ്‌സില്‍ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുള്ള (14) യാണ് മരിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യൂസഫ് അബ്ദുള്ള.
കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഊട്ടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: അമീന്‍ അബ്ദുള്ള, ഫാത്തിമ അബ്ദുള്ള. മയ്യത്ത് നിസ്കാരം ഇന്ന് വെെകീട്ട് ഊട്ടിയില്‍ നിന്നും മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം.