Trending

താമരശ്ശേരിയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്നും വീണ് മധ്യവയസ്കൻ മരിച്ചു.


താമരശ്ശേരി: താമരശ്ശേരിയിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി കരാടി കണ്ണൻകുന്നുമ്മൽ വിദ്യാധരൻ (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജാനു. മക്കൾ: മിഥുൻ, അതുൽ. സഹോദരങ്ങൾ: കണ്ടൻ പാറക്കൽ തനിയൻ, പരേതരായ കണ്ടൻ, ഗോപി.

Post a Comment

Previous Post Next Post