Trending

ഗൾഫിൽ നിന്നും നാട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: ഗൾഫിൽ നിന്നും വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു പ്രവാസിയായ യൂസഫ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണം. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അബുദാബിയിലെ ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

ഭാര്യ ഖൈറുന്നീസ. മക്കൾ: ഷാന, ശാരിക്ക് അബുദാബിയിലാണ്, ഷാബ് ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മരുമക്കൾ റയീസ് കടവത്തൂർ, നശ മൊകേരി.

Post a Comment

Previous Post Next Post