Trending

സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു


തിരുവനന്തപുരം: ദേശീയ യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും, രണ്ടാം സ്ഥാനത്തിന് 10,000 രൂപയും, മൂന്നാം സ്ഥാനത്തിന് 5000 രൂപയും, ട്രോഫിയും നല്‍കും. 

18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന ഇമെയില്‍ വഴിയോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം- 33 എന്ന വിലാസത്തിലോ, നേരിട്ടോ നല്‍കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2308630.

Post a Comment

Previous Post Next Post