നരിക്കുനി: നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനിൽ വാൻ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 5.30 ഓടെടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച KL 57 Q 6730 മഹീന്ദ്ര മാക്സിമോ വാനാണ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഹോട്ടലിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്. ഹോട്ടൽ തുറക്കുന്നതിന് മുമ്പ് ആയതിനാൽ വൻ അപകടം ഒഴിവായി.
Tags:
LOCAL NEWS