നന്മണ്ട: നന്മണ്ട മരക്കാട്ട് മുക്കിൽ വെച്ച് നാലുപേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ അറിയിച്ചു. വളർത്തു മൃഗങ്ങൾക്കും മറ്റു തെരുവ് നായകൾക്കും കടിയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു മരക്കാട്ട് മുക്കിൽ നായയുടെ പരാക്രമം. തിങ്കളാഴ്ച നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗം വി.കെ. നിത്യകലയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്റിനറി ആശുപത്രിയിൽ വെച്ചു നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.