കോഴിക്കോട്: കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ചു നൽകാൻ ലീഗൽ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാൻ കഴിയാതെ വന്ന അളവുതൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അദാലത്തിൽ അടയ്ക്കാം. 500 രൂപ അടച്ചാൽ മതിയാകും. ഡിസംബർ 15 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ലീഗൽ മെട്രോളജി ഓഫീസുകളിലും അദാലത്തിനായി രജിസ്റ്റർ ചെയ്യാം.
ഫോൺ: +918281698107, +918281698108, +918281698105 (കോഴിക്കോട്), 0496-2623032 (കൊയിലാണ്ടി), 0496-2524441 (വടകര), 0495-2980040 (താമരശ്ശേരി).
Tags:
KOZHIKODE