Trending

മലപ്പുറത്ത് പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: അരീക്കോട് മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച തണ്ടർ ബോൾട്ട് സ്ക്വാഡിലെ എസ്ഒജി കമാൻഡന്റ് വെടിയേറ്റു മരിച്ച നിലയിൽ. വയനാട് പടിഞ്ഞാറത്തറ സ്വദേശി വിനീത് (36) ആണ് മരിച്ചത്. ഇന്ന് രാത്രി 9.30 ഓടെ അരീക്കോട് ക്യാമ്പ് ഓഫീസിലെ കുളിമുറിയിലായിരുന്നു സംഭവം. ശബ്ദം കേട്ടെത്തിയ സഹപ്രവർത്തകർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

2011 തണ്ടർ ബോൾട്ട് ബാച്ചിലെ ഉദ്യോഗസ്ഥനാണ്‌. അവധി അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമം മൂലം സ്വയം വെടിയുതിർത്തതാണെന്നാണ് കരുതുന്നത്. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. ക്യാമ്പിൽ മുമ്പും ഉദ്യോഗസ്ഥർ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്‌. വനിതാ ഉദ്യോഗസ്ഥ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിച്ചിരുന്നു

Post a Comment

Previous Post Next Post