കോഴിക്കോട്: ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത ബാർബർ തൊഴിലാളികൾക്ക് തൊഴിലിടം നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം ലഭ്യമാക്കുന്ന 2024-25 വർഷത്തെ ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി ജനുവരി 10 നകം സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.in, www.bcdd.kerala.gov.in. കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.