Trending

കൊയിലാണ്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാരിയായ യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ അരങ്ങാടത്ത് പതിനാലാം മൈൽ ട്രഷറിയ്ക്ക് മുന്‍പിലായിരുന്നു അപകടം നടന്നത്.

ഓട്ടോഡ്രൈവർക്ക് കൈക്കും മുഖത്തുമാണ് പരിക്ക്. ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂരില്‍ നിന്ന് കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും കുന്ദമംഗലത്ത് നിന്നും വന്ന് കൊയിലാണ്ടി ആളെ ഇറക്കി തിരിച്ച് പോവുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post