Trending

കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം വന്ദേ ഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാവിലെ 8.40ഓടെയാണ് കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയിലായി മൃതദേഹം കണ്ടത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിൽ നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത.

Post a Comment

Previous Post Next Post