Trending

എളേറ്റിൽ വട്ടോളിയിൽ ഇതരസംസ്ഥാന തൊഴിലാളി കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി മരിച്ചു

എളേറ്റിൽ: എളേറ്റിൽ വട്ടോളി തറോലിൽ ഇതര സംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കത്തറമ്മലിൽ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിർ ആണ് മരിച്ചത്.

പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post