താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു. കോഴി കയറ്റി വന്ന പിക്കപ്പ് ലോറി എതിരെ വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായി ഇടിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ചരയോടെ കൈതപ്പൊയിൽ പള്ളിക്ക് സമീപമായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ 10 ശബരിമല തീർത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.