കോഴിക്കോട്: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണൻ (21) ആണ് ജീവനൊടുക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ലക്ഷ്മി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ എത്തിയവരാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ ഹോസ്റ്റൽ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം പൂർത്തിയായാൽ മാത്രമേ മറ്റ് കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ലക്ഷ്മിക്ക് മറ്റ് പ്രശ്‌നങ്ങളുണ്ടായിരുന്നായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.