തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവർക്ക് നിരക്ക് വർദ്ധനയില്ല. നിരക്ക് വർദ്ധന ഇന്നലെ മുതൽ പ്രാബല്യത്തിൽ. വർദ്ധന ബിപിഎൽ വിഭാഗത്തിനും ബാധകം.
2025-2026 വർഷത്തിൽ യൂണിറ്റിന് 12 പൈസ കൂടും. 2026-27ൽ നിരക്ക് വർധനയില്ല. ചെറുകിട വ്യവസായങ്ങൾക്ക് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് വരെ 10% കുറവ്. കൃഷി ആവശ്യത്തിന് യൂണിറ്റിന് അഞ്ചു പൈസ കൂട്ടി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പകൽ സമയം 10% കുറവ് വരുത്തി. സോളാർ വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്താണ് തീരുമാനം. മീറ്റർ വാടക വർധിപ്പിച്ചില്ല.
എൽഡിഎഫ് ഭരണകാലത്ത് നിരക്കു വർദ്ധന ഇത് അഞ്ചാം തവണയാണ്. 2017ൽ കൂട്ടിയത് 30 പൈസ- 4.77 %, 2019ൽ കൂട്ടിയത് 40 പൈസ- 7.32 %, 2022ൽ കൂട്ടിയത് 40 പൈസ- 6.59 %, 2023ൽ കൂട്ടിയത് 24 പൈസ- 03%വുമായിരുന്നു വർദ്ധന. നിലവിലേത് ചെറിയ വർദ്ധനയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ന്യായീകരിച്ചു. മറ്റുവഴികളില്ല. സാധാരണക്കാർക്ക് തിരിച്ചടിയാകില്ല. 32,000 പേർക്ക് വർദ്ധനയില്ലെന്നും മന്ത്രി പറഞ്ഞു.
Tags:
KERALA NEWS