Trending

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.


കുന്ദമംഗലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരേതനായ മഴുവന്നൂർ നെടുംപുറത്ത് ഷാജി പോളിന്റെ ഭാര്യ ഷേർളി ഷാജി (57) ആണ് മരിച്ചത്. നവംബ‌ർ 11ന് കാരന്തുർ മർക്കസ്സിന് സമീപം നടന്നു പോകുമ്പോഴായിരുന്നു കാറിടിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മർക്കസ്സിന് സമീപമുള്ള ‘കുന്ദമംഗലം ഏജൻസിസ്’ എന്ന സ്ഥാപത്തിന്റെ ഉടമയാണ്. മക്കൾ: ആദിഷ് പോൾ ഷാജി, ആദർശ് പോൾ ഷാജി. പിതാവ്: മഴുവന്നൂർ വേലംകുടിയിൽ കുര്യാക്കോസ്. മാതാവ്: സാറാമ്മ കുര്യാക്കോസ്. സഹോദരങ്ങൾ: ജോൺ, സൂസൻ, കുര്യാക്കോസ്, ജോയ് പോൾ, ജെന്നി, പരേതരായ വർഗ്ഗീസ്, അന്നമ്മ, ഷൈനി.

നാളെ (ബുധൻ) കുന്ദമംഗലത്തെ വസതിയിൽ നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ സംസ്‌കാരം നടക്കും.

Post a Comment

Previous Post Next Post