കാക്കൂർ: ദശാവതാര ക്ഷേത്രത്തിൽ ഉൾപ്പെട്ട പെരുമീൻപുറം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാര പൂട്ടുപൊളിച്ച് മോഷണം. റോഡരികിലെ ക്ഷേത്ര ബോർഡിന് സമീപമുള്ള ഭണ്ഡാരത്തിലാണ് മോഷണം നടന്നത്. കാക്കൂർ പോലീസ് കേസെടുത്തു. ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
മണ്ഡല കാലമായതിനാൽ നിരവധി ഭക്തർ ക്ഷേത്രദർശനം നടത്തുകയും ഭണ്ഡാരത്തിൽ കാണിക്ക സമർപ്പണം നടത്തുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കുറച്ചധികം തുക മോഷണം പോയിട്ടുണ്ടാവുമെന്നാണ് ക്ഷേത്രക്കമ്മിറ്റി പറയുന്നത്.