കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയില്‍ചാടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഞായറാഴ്ച രാവിലെ സിനിമ കാണാനായി റിമാന്‍ഡ് പ്രതികളെ പുറത്തിറക്കാറുണ്ട്. രാവിലെ പതിവുപോലെ പുറത്തേക്ക് ഇറക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതിയാണ് മുഹമ്മദ് സഫാദ്. നവംബർ പതിനേഴിനായിരുന്നു ഇയാളെ ജില്ലാ ജയിലില്‍ എത്തിച്ചത്.
പന്തിയങ്കര പൊലീസാണ് ഇയാളെ മോഷണക്കേസില്‍ അറസ്റ്റു ചെയ്തത്. മുഹമ്മദ് സഫാദിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
Tags:
KOZHIKODE