Trending

പേരാമ്പ്രയിൽ എം‍ഡിഎംഎ വിൽപ്പനക്കാരനെയും സഹോദരനെയും പോലീസ് ഓടിച്ചിട്ട് പിടികൂടി


പേരാമ്പ്ര: ലഹരി വിൽപ്പനക്കാരനെയും സഹോദരനെയും പോലീസ് ഓടിച്ചിട്ട് പിടികൂടി. പേരാമ്പ്ര പുറ്റംപൊയിൽ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര അഫ്നാജ് എന്ന ചിമ്പി, മുഹസിൻ എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ഷമീറും സംഘവും ഇവരുടെ കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. പോലീസ് വാഹനം പിൻതുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള ‘കേദാരം’ വർക്ക് ഷോപ്പിലേക്ക് കാർ ഓടിച്ചു കയറ്റി. തുടർന്ന് പിന്നാലെയെത്തിയ എസ്ഐയും സംഘവും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഇവരെ സാഹസികമായി കീഴടക്കുകയായിരുന്നു.

പരിശോധനയിൽ മാരക മയക്കുമരുന്നായ 6 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതി സ്ഥിരമായി വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്നയാളാണെന്നും നിരവധി സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും ഇയാൾ വിതരണം ചെയ്യാറുണ്ടെന്നും പരാതിയുണ്ടായിരുന്നു. വാടക വീടുകളിൽ മാറി താമസിച്ചും മൊബൈൽ നമ്പർ മാറ്റിയും ദിനേന കാറുകൾ മാറ്റി ഉപയോഗിച്ചും പോലീസിനെ കബളിപ്പിക്കുകയായിരുന്നു ഇവർ. ഒരു വർഷത്തോളമായി നിരീക്ഷിച്ചു വരികയാണെന്നും നിരവധി ക്രിമിനൽ കേസിലും കളവ് കേസിലുമുൾപ്പെട്ടയാളാണ് ചിമ്പിയെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post