കൊടുവള്ളി: പരപ്പൻപൊയിൽ സ്വദേശി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കിഴക്കോത്ത് സ്വദേശിയായ സാലിക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 1.30 ഓടെയാണ് പത്ത് അംഗ സംഘം ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ശരീരത്തിൽ ഗുരുതരമായ മുറിവേറ്റ സാലിയെ ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു. പിന്നീട് അവിടെ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.