Trending

വളര്‍ത്തു മകനുമായി പ്രണയം; പെരുമ്പാവൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.


എറണാകുളം: പെരുമ്പാവൂരിൽ ബംഗാൾ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. കാരണമായത് ഭാര്യയും വളർത്തു മകനുമായുള്ള പ്രണയം. കൊലപാതകത്തിനു പിന്നാലെ കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവാഹേതര ബന്ധത്തിന്‍റെ ചിത്രം പുറത്തുവന്നത്.

പെരുമ്പാവൂർ ഭായി കോളനിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് ഷിബാ ബഹദൂർ ഛേത്രി. ഭാര്യ മാമുനി മറ്റൊരു ഹോട്ടലിൽ ജീവനക്കാരിയും. 51 കാരനായ ഷിബയും മാമുനിയും 10 വർഷമായി കേരളത്തിലുണ്ട്. വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. ഇയാളുടെ ആദ്യ ഭാര്യ നേരത്തെ മരിച്ചു പോയതാണ്. അതിൽ 22 വയസ്സുള്ള മകനും ഉണ്ട്. ഷിബയ്ക്ക് 16 വയസ്സുള്ളപ്പോൾ ഒരു ആൺകുട്ടിയെ എടുത്തു വളർത്തിയിരുന്നു. പെരുമ്പാവൂരിലെ വീട്ടിൽ ഷിബയും മാമുനിയും വളർത്തു മകനും ആദ്യ ഭാര്യയിലെ മകനും ഒരുമിച്ചാണ് താമസം. 35 വയസ്സുള്ള വളർത്തു മകനും മാമുനീയും തമ്മിൽ അടുപ്പമായി. ഇതിനെക്കുറിച്ച് അറിഞ്ഞ ഷിബ ഇരുവർക്കും വിവാഹം കഴിക്കാൻ അനുവാദവും നൽകി. വിവാഹം കഴിഞ്ഞിട്ട് കേരളത്തിൽ താമസിക്കാൻ പാടില്ല എന്നായിരുന്നു നിബന്ധന. 

എന്നാൽ, ഇത് മാമുനിയും വളർത്തു മകനും തെറ്റിച്ചതാണ് കൊലപാതകത്തിന്റെ കാരണം. കഴിഞ്ഞദിവസം വളർത്തുമകൻ മാമുനിയെ വിവാഹ സൂചകമായി സിന്ദൂരം അണിയിച്ചിരുന്നു. ഇത് കണ്ട ഷീബ ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഷീബ പറഞ്ഞത് വകവയ്ക്കാതെ മാമുനി രാവിലെ ഹോട്ടലിൽ ജോലിക്ക് എത്തി. ഇതിൽ, പ്രകോപിതനായ ഷിബ ഹോട്ടലിന്റെ അടുക്കളയിൽ വെച്ച് മാമുനിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം ഷീബ തന്നെയാണ് ആയുധവുമായി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

Post a Comment

Previous Post Next Post