Trending

ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു


വയനാട്: മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി ഏഴാംക്ലാസ് വിദ്യാർത്ഥി മരിച്ചു. മാനന്തവാടി പാൽ സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post