കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ഭൂമി തരംമാറ്റുന്നതിന് രണ്ടു ലക്ഷം രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്.
തുടർന്ന് അമ്പതിനായിരം രൂപ അഡ്വാൻസായി വാങ്ങുകയും ചെയ്തു. ഇതിനിടയിലാണ് അനിൽകുമാർ പിടിയിലായത്. വിജിലൻസ് വിഭാഗം ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽകുമാറിനെ പിടികൂടിയത്.