തൃശൂർ: തൃശൂരിൽ രണ്ടു കുട്ടികൾ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. യുവാവ് മദ്യലഹരിയിൽ ആക്രമിച്ചെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.
തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികളിൽ ഒരാൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം 14 കാരനും സുഹൃത്തും രണ്ട് പെണ്‍കുട്ടികളുമായി പോകുന്നത് ചോദ്യം ചെയ്യാന്‍ പോയ ലിവിനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി കുത്തുകയായിരുന്നുവെന്ന് ലിവിന്റെ സുഹൃത്തായ അമ്പിളി പറഞ്ഞു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.