കാസർകോട്: മുണ്ടക്കൈ- ചൂരല്‍ല ദുരന്തത്തില്‍ കേന്ദ്രം സഹായം നിഷേധിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് പകപോക്കലാണ്. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണിതെന്നും കേരളവും രാജ്യത്തിന്റെ ഭാഗമെന്നും നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സംസ്ഥാനം നേരിടുന്ന ദുരന്തങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നത് കനത്ത അവഗണയെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. പന്ത്രണ്ട് വര്‍ഷത്തിനിടെയുണ്ടായ 12 ദുരന്തങ്ങള്‍ക്ക് 18,910 കോടി സംസ്ഥാനം സഹായം ചോദിച്ചപ്പോള്‍ 3,146 കോടി മാത്രമാണ് കേന്ദ്രം നല്കിയത്. ഇക്കാരണത്താല്‍ 13, 900 കോടി രൂപ പ്രത്യേക ഗ്രാന്‍റായി നല്‍കണമെന്ന് സംസ്ഥാനം 16 ആം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു.
മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാത്രമല്ല കഴിഞ്ഞ കുറേ കാലങ്ങളായി കേരളം നേരിടുന്ന ദുരന്തങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അവഗണന പകല്‍ പോലെ വ്യക്തമാവുകയാണ്. 2012 ലെ പ്രളയവും, കാലവര്‍ഷക്കെടുതിയും, പുറ്റിങ്ങല്‍ വെടിക്കെട്ടും, ഓഖി ചുഴലിക്കാറ്റും ഉള്‍പ്പടെ ഒട്ടേറെ ദുരിന്തങ്ങളാണ് കേരളം നേരിട്ടത്. ഇതിനെല്ലാം കൂടി 18,910 കോടി കൂടി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചത് കേവലം 3146 കോടി മാത്രമാണ്. ഇതോടെ സ്വന്തം ഖനജനാവില്‍ നിന്ന് പണമെടുത്ത് ദുരന്തങ്ങള്‍ക്ക് പ്രതിവിധി തേടേണ്ട അവസ്ഥയാണ്. ഇത് സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയേയും ഗൗരവകരമായി ബാധിച്ചിരിക്കെയാണ്.
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതിനാല്‍ ഇതിനായി സംസ്ഥാന ഖനജാവില്‍ നിന്നും 4273 കോടി രൂപയാണ് 2018നും 2024നും ഇടയില്‍ അധികമായി ചിലവിട്ടത്. ഈ പ്രതിസന്ധി മറികടക്കാനാണ് 5 വര്‍ഷത്തേക്ക് ധനകാര്യ കമ്മീഷനോട് 13900 കോടതി രൂപ ഗ്രാന്‍റ് കേരളം ചോദിച്ചിരിക്കുന്നത്. വര്‍ഷം 2780 കോടി രൂപ എന്ന നിലയിൽ 13900 കോടി രൂപയാണ് കേരളം ആവശ്യപ്പെടുന്നത്. ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്‍റ് ഫണ്ടിലേക്കുള്ള വിഹിതം ഗണ്യമായി കൂട്ടണമെന്നും കേരളം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.