കൊടുവള്ളി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതിയിൽ ആനുകൂല്യത്തിനായി ബ്ലോക്ക് പരിധിയിൽ വരുന്ന 10 സെന്റിൽ കുറയാതെ കൃഷി ഭൂമിയുള്ള കർഷകർക്ക് അതത് കൃഷിഭവനുകളിൽ അപേക്ഷ നൽകാമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയാ മോഹൻ അറിയിച്ചു. ഓരോ കൃഷിഭവനിൽ നിന്നും തിരഞ്ഞെടുത്ത 15 കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും കൃഷിക്കൂട്ടങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 23-ന് വൈകീട്ട് അഞ്ച് വരെ.