പൂനൂർ: പൂനൂർ അവേലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പരേതനായ അവേലം പള്ളിത്തായത്ത് അബ്ദുറസാക്കിന്റെ മകൻ ബാസിത്തിന്റെ ഭാര്യ ഷഹാന (23) ആണ് മരിച്ചത്.
ഇന്നലെ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. കല്ലിട്ടാക്കിൽ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരൻ: ഷഹാൻ.
കബറടക്കം ശനിയാഴ്ച രാവിലെ 8 -ന് അവേലം ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Tags:
LOCAL NEWS