Trending

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഇരുവാഹനങ്ങളുംകൂടി ട്രെയിലറിലും ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം


ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പട്ടണക്കാട് സ്വദേശി ആർആർ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു (27) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ബൈക്ക് യാത്രക്കാരായിരുന്നു. ദേശീയപാതയിൽ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിന് മുന്നിലായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് രണ്ടുവാഹനങ്ങളും ട്രെയ്ലർ ലോറിയിലിടിക്കുകയായിരുന്നു. ദേശീയ പാത നിർമ്മാണ കമ്പനിയുടേതാണ് ട്രെയ്ലർ ലോറി. ബൈക്ക് യാത്രക്കാരായ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post