Trending

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു; ജാഗ്രത വേണമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: വ്യാജ സ്ത്രീധന പീഡന കേസിനു പിന്നാലെ ബംഗളൂരു ഐടി ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകൾ ദുരുപയോഗം ചെയ്യുന്നുവെന്നും വ്യക്തിപരമായ പകപോക്കലുകൾക്ക് നിയമം ഉപയോഗിക്കുന്നുവെന്നും വ്യക്തമാക്കിയ കോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്. തമിഴ്നാട് ജോളർപേട്ടിലെ റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും കുടുംബത്തിനുമെതിരേ ഭാര്യ നൽകിയ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. 

ഗാർഹിക പീഡനങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. അതോടൊപ്പം കള്ളകേസുകളും വർധിക്കുന്നു. ഭർത്താവിനും കുടുംബത്തിനും എതിരേ വൈരാഗ്യം തീർക്കാനായി നിയമം ഉപയോഗിക്കുന്നു. വ്യക്തമായ തെളിവുകളില്ലാതെ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ഇത് അനുവദിക്കാനാവില്ല. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനായി പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നു. എന്നാലത് മറ്റുള്ളവർക്ക് അനീതിയായി മാറാൻ പാടില്ല. പ്രതികാരമായി നിയമത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരേ കർശന നടപടി വേണമെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകൾ പരിഗണയിൽ വന്നാൽ ജുഡീഷ്യൽ റിവ്യൂ വേണമെന്നും മതിയായ തെളിവുകൾ ഇല്ലെങ്കിൽ കേസ് തള്ളിക്കളയണമെന്നും കീഴ് കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post