Trending

കേരളത്തിൽ വീണ്ടും എംപോക്സ്; അബുദാബിയിൽനിന്നെത്തിയ വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു


കണ്ണൂർ: അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എംപോക്സ് രോഗലക്ഷണത്തോടെ ദുബായിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ടോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.

Post a Comment

Previous Post Next Post