Trending

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം ഏഴുപേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു


ചെന്നൈ: തമിഴ്‍നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. കുട്ടികൾ അടക്കം ഏഴു പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. പ്രദേശവാസിയായ രാജ്കുമാറും ഭാര്യയും കുട്ടികളും അടക്കം ഏഴു പേരാണ് മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. ഞായറാഴ്ച മഴ കനത്തത്തിന് പിന്നാലെയാണ് ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് അടക്കം വിളിച്ചുവെന്നും എന്നാൽ പ്രതികരണം ലഭിച്ചില്ലെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം. തമിഴ്നാട് ഫയർഫോഴ്‌സും റെസ്ക്യു ടീമും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞതു മുതൽ തിരുവണ്ണാമലയിൽ കനത്ത മഴയാണ് പെയ്യുന്നത്.

Post a Comment

Previous Post Next Post