Trending

ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ രക്ഷപ്പെടുത്തി.

വയനാട്: ഒന്നര വയസുകാരിയുടെ തലയിൽ കുടുങ്ങിയ കലം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഊരിയെടുത്തു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കലം കുട്ടിയുടെ തലയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. മാടക്കര കുളിപ്പുര ഉന്നതിയിലെ സുധീഷിന്‍റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. കലം ഊരി മാറ്റാൻ ശ്രമം നടത്തിയെങ്കിലും പറ്റാതായതോടെ വീട്ടുകാര്‍ അഗ്നിശമന രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് അഗ്നിശമന രക്ഷാസേന സംഘം സ്ഥലത്തെത്തി. സുൽത്താൻ ബത്തേരി അഗ്നിശമന രക്ഷാസേന യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്റ്റേഷൻ ഓഫീസര്‍ ഐപ്പ് ടി. പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കലം തലയിൽ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു. കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് കലത്തിന്‍റെ ഒരു ഭാഗം പതുക്കെ മുറിച്ചു മാറ്റിയ ശേഷം കലം പുറത്തെടുക്കുകയായിരുന്നു. കലം കുടുങ്ങിയെങ്കിലും കുട്ടിയെ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷിക്കാനായി. മണിക്കൂറുകളുടെ ആശങ്കക്കൊടുവിൽ അഗ്നിശമന രക്ഷാസേനയെത്തി കലം പുറത്തെടുത്തതോടെ വീട്ടുകാര്‍ക്കും കുട്ടിയ്ക്കും ആശ്വാസമായി.

Post a Comment

Previous Post Next Post