Trending

സർക്കാർ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനം നടത്തുന്നതായി പരാതി


നന്മണ്ട: നന്മണ്ട- പടനിലം റോഡിലെ അമ്പലപ്പൊയിൽ സ്കൂളിന് സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണ പ്രവർത്തനം തകൃതിയായി നടക്കുന്നതായി പരാതി. അവധി ദിവസങ്ങൾ നോക്കിയാണ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതെന്നാണ് ആരോപണം. ഇവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റി കല്ല് ഇറക്കിയിടകയും മണ്ണ് ഇളക്കിമറിക്കുകയും ചെയ്തിട്ടുണ്ട്. 

ഇത് സർക്കാറിന്റെ പുറമ്പോക്ക് ഭൂമിയാണെന്നും സാകാര്യ വ്യക്തി കൈയ്യടക്കിയതിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ നടന്നിട്ടുണ്ടോന്ന് പരിശോധിക്കണമെന്നാണ് പരിസരവാസികൾ പറയുന്നത്. ഭൂമാഫിയക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ഇതിനിടയിൽ ചില പ്രാദേശിക സംഘടനകൾ റവന്യു മന്ത്രി കെ.രാജന് ഫാക്സ് അയച്ചിട്ടുണ്ട്. വിവരാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post