കൊടുവള്ളി: ദേശീയപാത 766ൽ വാവാട് ഇരുമോത്ത് കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. വാവാട് പുൽകുഴിയിൽ പി.കെ.ഇ.മുഹമ്മദ് ഹാജി (72) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വീടിന് മുൻവശത്തുളള ജുമാമസ്ജിദിൽ നിന്നും ളുഹ്ർ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വയനാട് ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മരണം. മര വ്യാപരിയായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വാവാട് ജുമാ മസ്ജിദിൽ. ഭാര്യ: സൈനബ. മക്കൾ: പി.കെ.അബ്ദുറഹിം, ഫാത്തിമ റെഹൈറുന്നിസ. മരുമക്കൾ: മുഹമ്മദ് കുഞ്ഞുകുളം ഈങ്ങാപ്പുഴ, ജസ്ന. സഹോദരങ്ങൾ: അബ്ദു, ആസ്യ (സുൽത്താൻ ബത്തേരി).
Tags:
LOCAL NEWS