കൂട്ടാലിട: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും കോഴിക്കോട് സി.എച്ച് സെൻ്റർ സെക്രട്ടറിയുമായിരുന്ന സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ തയ്യിൽ ഷുക്കൂർ ഹാജി (50) നിര്യാതനായി. പൂനത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ട്രഷറർ കൂടിയായിരുന്നു. മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡണ്ടുമാണ്. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
ഏതാനും വർഷങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ തയ്യിൽ മൊയ്തി ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. സക്കീനയാണ് ഭാര്യ. മക്കൾ: നിഹാൽ (മലബാർ ജ്വല്ലറി), നാജിയ. മരുമകൻ: നിസാൽ ബാവ. സഹോദരങ്ങൾ: ജാഫർ (മലബാർ ജ്വല്ലറി പാലക്കാട്), മൂസക്കുട്ടി, റംല, നഫീസ, ഹസീന, പരേതരായ സലാം, മജീദ്, സുബൈദ, അയിഷു.
മയ്യത്ത് നിസ്കാരം രാത്രി 8.30ന് പൂനത്ത് ജുമാമസ്ജിദിൽ നടക്കും.
Tags:
OBITUARY