Trending

പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ചേര്‍മല റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്. വാഹന ഉടമയായ മമ്മിളിക്കുളം സ്വദേശി വിനുവിനും, യാത്രക്കാരനുമാണ് പരിക്കേറ്റത്. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേന സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ടി റഫീക്കിന്റെ നേതൃത്വത്തിലെത്തിയ സംഘവും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം. ചേര്‍മലയില്‍ നിന്നും ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപമുള്ള വളവില്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം മരത്തിൽ തട്ടി നിന്നതുകൊണ്ട് വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും റോഡിൽ ഫെൻസിംഗ് ആവശ്യമാണെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post